
പെണ്ണേ
നീ എന്റെ മനസ്സില്‍ ചുവന്ന ചിത്രങ്ങള്‍ വരക്കരുത്
വര്‍ഷങ്ങള്‍ക്കുശേഷം അവ ചിലപ്പൊള്‍
പ്രസിദ്ധമാവുകയും ഒരുപക്ഷേ ചിതലെടുത്തുപോവുകയും
ചെയ്തേക്കാം
പെണ്ണേ
നീ എന്റെ പാവം മനസ്സിനെ
ഒരു സിത്താറായി മാറ്റരുത്
മാസങ്ങള്‍ക്കു ശേഷം
സിത്താറിന്റെ ഈണക്കമ്പികളില്
വഴിയാത്രക്കാര്‍ അലക്കുതുണികള്
വിരിച്ചേക്കാം....
പെണ്ണെ
നീ എന്റെ മനസ്സിനെ
ഒരു മഴയാക്കി മാറ്റരുത്.
പെരുമഴക്കും, വരണ്ടദിവസങ്ങള്ക്കും ശേഷം
ഞാന്‍
നിന്നെ
അതി ഗാഡമായി
പ്രണയിച്ചു പോയേക്കാം......
നന്നായിരിക്കുന്നു എന്നു പറയാനാണു വീണ്ടും തോന്നുന്നത്.....
ReplyDeleteബ്ലോഗും കവിതകളും നന്നായിരിക്കുന്നു സുഹ്രുത്തേ....
Athu nannaayi ketto
ReplyDelete