
ആദ്യം
പ്രണയമാണ് തിരിച്ചെടുത്തത്
പിന്നെ സ്നേഹം
ഒടുവില്‍ കാമം
ഓരോന്നോരോന്നായ് എല്ലാം
അവള്‍ തിരിച്ചെടുത്തു
എന്നെ മാറിമാറി ഊട്ടിവളര്‍ത്തിയ
മാറ് അവള്‍ ബലമായി തിരിച്ചെടുത്തു
എന്നെ ചേര്‍ത്തുപിടിച്ചിരുന്ന
കൈകള്‍ എടുത്തുമാറ്റി
ദൂരേക്കുമാറിനിന്നു....
ചുറ്റിപ്പിണയുമായിരുന്ന
അവളുടെ ഉടലിനിപ്പോള്‍
എന്നെക്കാണുമ്പോള്‍
അറപ്പാകുന്നു.....
എല്ലാം
തിരിച്ചെടുക്കുകയാണവള്‍
എന്നെയൊഴികെ മറ്റ് എല്ലാം.......!!
തുറന്ന മനസാണല്ലേ..???
ReplyDeleteഎല്ലാം
ReplyDeleteതിരിച്ചെടുക്കുകയാണവള്‍
എന്നെയൊഴികെ മറ്റ് എല്ലാം.......!!
നന്നായിരിക്കുന്നു...ഇനിയും എഴുതു.....