
സ്വപ്നങ്ങള്‍ കാണാന്‍
എനിക്കിഷ്ട്മല്ലായിരുന്നു...
കണ്ട് കണ്ട്
ഞെട്ടിയുണര്‍ന്ന രാത്രികളൊന്നും
ഇപ്പൊഴും മറന്നിട്ടുമില്ല........
അമ്മ മരിക്കുന്നത്,
അച്ചന് അപകടം പിണയുന്നത്,
ഞാന്‍ നൂല്‍പ്പാലത്തില്‍ നിന്നും താഴേക്കുവീഴുന്നത്,
പിന്നെ കാമുകി ചതിക്കുന്നത്
അങ്ങനെ എത്ര ദുസ്വപ്നങ്ങള്‍..!!
ഇതിനിടയില്‍
“ ദുസ്വപ്നങ്ങള്‍ “ എന്ന തലക്കെട്ടിലും കണ്ടു
ഒരു സ്വപ്നം
മഴ പെയ്യുന്നത്, ഇലകള്‍ കൊഴിയുന്നത്,
മേഘങ്ങള്‍ ഒഴുകുന്നത്,
തുമ്പികള്‍ പാറിക്കളിക്കുന്നത് ഒന്നും
കണ്ടിട്ടുമില്ല ഞാന്‍ .....
തുമ്പികള്‍ , മഴ, മേഘം, ഇലകള്‍, പ്രണയം
പിന്നെയീ ജീവിതം..
ഇവയെല്ലാം
ഓരോ സ്വപ്നങ്ങളാണിപ്പോള്‍
ശേഷിക്കുന്ന
കുറേ സ്വപ്നങ്ങള്‍ ......!!
No comments:
Post a Comment