Friday, December 19, 2008

അപേക്ഷ


പെണ്ണേ
നീ എന്റെ മനസ്സില്‍ ചുവന്ന ചിത്രങ്ങള്‍ വരക്കരുത്
വര്‍ഷങ്ങള്‍ക്കുശേഷം അവ ചിലപ്പൊള്‍
പ്രസിദ്ധമാവുകയും ഒരുപക്ഷേ ചിതലെടുത്തുപോവുകയും
ചെയ്തേക്കാം

പെണ്ണേ
നീ എന്റെ പാവം മനസ്സിനെ
ഒരു സിത്താറായി മാറ്റരുത്
മാസങ്ങള്‍ക്കു ശേഷം
സിത്താറിന്റെ ഈണക്കമ്പികളില്‍
വഴിയാത്രക്കാര്‍ അലക്കുതുണികള്‍
വിരിച്ചേക്കാം....

പെണ്ണെ
നീ എന്റെ മനസ്സിനെ
ഒരു മഴയാക്കി മാറ്റരുത്.
പെരുമഴക്കും, വരണ്ടദിവസങ്ങള്‍ക്കും ശേഷം
ഞാന്‍
നിന്നെ
അതി ഗാഡമായി
പ്രണയിച്ചു പോയേക്കാം......

2 comments:

  1. നന്നായിരിക്കുന്നു എന്നു പറയാനാണു വീണ്ടും തോന്നുന്നത്.....
    ബ്ലോഗും കവിതകളും നന്നായിരിക്കുന്നു സുഹ്രുത്തേ....

    ReplyDelete