
മുകളില്‍ വിളറിയ ആകാശം
താഴെ നനഞ്ഞുകുതിര്‍ന്ന മരുഭൂമി
‘ ഇസ്രായേല്‍ 21കി.മീ ‘ എന്നെഴുതിയ
മൈല്‍ക്കുറ്റിക്കുമുകളില്‍
അവനിരുന്നു, ക്രിസ്തു !!
ചോരപ്പാടുകളോ
ആണികള്‍ ആഴ്ന്നിറങ്ങിയ
മുറിവുകളോ അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല...
എങ്കിലും അവന്‍ ക്രിസ്തു ആയിരുന്നു....
രാത്രി,
കുരിശിന്റെ നിഴലില്‍ അവന്‍ കിടന്നുറങ്ങി.
സ്വപ്നത്തില്‍ അവന്‍
മഗ്ദ്ലനമറിയത്തെ കണ്ടു
പുഴക്കുകുറുകെകിടന്ന ഒരു മരക്കുരിശില്‍ അവളിരിക്കുന്നു
കൈയ്യില്‍ കസന്‍ ദ സക്കിസിന്റെ
‘ ദ ലാസ്റ്റ് ടെംപ് റ്റേഷ്ന്‍ ഓഫ് ക്രൈസ്റ്റ് ....!! ’
അവള്‍ കരയുന്നുണ്ടായിരുന്നു
കണ്ണുനീര്‍ത്തുള്ളികള്‍ ഒരു കുഞ്ഞരുവിയായി
പുഴയിലേക്കു ചേര്‍ന്നുകൊണ്ടിരുന്നു
പുഴനിറഞ്ഞു , കരകവിഞ്ഞു
മറിയം വെള്ളത്തില്‍ മുങ്ങിപ്പോയി
പുഴക്കുമുകളിലൂടെ കസന്‍ ദ സക്കിസും...
ക്രിസ്തു ഞെട്ടിയുണര്‍ന്നു,
തന്റെ പാദങ്ങള്‍ക്കരികില്‍
ഒരു പുസ്തകം കിടന്നിരുന്നു.....
‘ ദ ലാസ്റ്റ് ടെംപ് റ്റേഷ്ന്‍ ഓഫ് ക്രൈസ്റ്റ് ....!! ’