
ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാനതറിയാറില്ലങ്കിലും...
കണ്ണുതുറക്കും മുതല്‍
അടയ്ക്കും വരെ
ഭൂതഭാവിവര്‍ത്തമാന
കാലങ്ങളുടെ കേറ്റിയിറക്കങ്ങളാണ്.
ഞാനൊരു തുമ്പിയോ വേഴാമ്പലോ
ആയിരുന്നെങ്കിലെന്നു
സുഹ്രുത്തു പാടിയതു പോലെ...
മനുഷ്യനായി വേണ്ട അടുത്ത ജന്മം
ഒരു പൊട്ടക്കവിതയായ് ജനിച്ചാലും മതി...
ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാനതറിയാറില്ലങ്കിലും...